News One Thrissur

Thrissur

കൊടുങ്ങല്ലൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ സദസ്

കൊടുങ്ങല്ലൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിലന് അകാരണമായ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിക്കെതിരെ കോൺഗ്രസ് കൊടുങ്ങല്ലൂരിൽ പ്രതിഷേധ സദസ് നടത്തി. വടക്കേ നടയിൽ നടന്ന പ്രതിഷേധ സദസ് ഡിസിസി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്. സാബു അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ഷോൺ പല്ലിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെകട്ടറി അഡ്വ.വി.എം. മൊഹിയുദ്ദീൻ, വി.എം. ജോണി, കെ.പി.സുനിൽകുമാർ, സുജ ജോയ്, ഡിൽഷൻ കൊട്ടെക്കാട്, കെ.എസ്. കമറുദ്ദീൻ, ജോഷി ചക്കാമാട്ടിൽ, സനിൽ സത്യൻ, നിഷാഫ് കുര്യാപ്പിള്ളി, എന്നിവർ സംസാരിച്ചു.

Related posts

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

Sudheer K

പീഡന ശ്രമം; അതിരപ്പിള്ളിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ സഹപ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

Sudheer K

ശ്രീനാരായണപുരം ആലയിൽ വീട് കുത്തിതുറന്ന് സ്വർണം കവർന്നു

Sudheer K

Leave a Comment

error: Content is protected !!