News One Thrissur

Thrissur

മതിലകം സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും, വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും

മതിലകം: സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വാർഷിക പൊതുയോഗം നടന്നു. ദീർഘകാല സേവനത്തിനുശേഷം വിരമിക്കുന്ന പ്രിൻസിപ്പൽ എ.പി. ലാലി, അധ്യാപകരായ ടി.ടി. ജോളി,വിമല മാനുവൽ, സുലേഖ എന്നിവർക്ക് യാത്രയയപ്പും നൽകി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലതാ ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ.വൈ. അസീസ് അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത നിയുക്ത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യാതിഥിയായിരുന്നു.

ടുഗതർ വിത്ത് തൃശൂർ എന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീനത്ത് ബഷീർ ബാലകർഷക അവാർഡ് ദാനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.എസ്. രാജു സംസ്ഥാന ഹോക്കി ടീം പരിശീലകൻ സജിത്ത് മാസ്റ്ററെ ആദരിച്ചു. മാനേജർ ഫാദർ ജോസഫ് മാളിയേക്കൽ നിർവഹിച്ചു. വിരമിക്കുന്ന അധ്യാപികമാർക്കുള്ള ഉപഹാര സമർപ്പണം മാനേജർ റവ. ഫാദർ ജോസഫ് മാളിയേക്കൽ നിർവഹിച്ചു. പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ് കുട്ടികളുടെ മാഗസിനായ ‘കുട്ടിയെഴുത്ത്’ പ്രകാശനം ചെയ്തു. മതിലകം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമതി സുന്ദരൻ, പിടിഎ വൈസ് പ്രസിഡന്റ് റഹിയാനത്ത് അൻസാരി, മാതൃ സംഗമം പ്രസിഡണ്ട് ജിഷ വിനോദ്, ഡൊമിനിക് സാവിയോ, മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി ജിസ്മോൻ ഫ്രാൻസിസ്, കോസ്മോസ് പ്രസിഡൻറ് ആസ്പിൻ അഷറഫ് സ്കൂൾ ചെയർപേഴ്സൺ സഫ്ഹാന, പി. ആർ. ശ്രീധർ എന്നിവർ സംസാരിച്ചു.

Related posts

ചാവക്കാട് വാഹനാപകടത്തിൽ ആനയുടെ കൊമ്പ് അറ്റുപോയി

Sudheer K

പാവറട്ടിയിൽ കപ്പേളക്ക് നേരെ ആക്രമണം: പ്രതി പിടിയിൽ

Sudheer K

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനയ്ക്കു കുത്തിവച്ചു; ഏഴു വയസ്സുകാരന് കാൽ തളർന്നതായി പരാതി

Sudheer K

Leave a Comment

error: Content is protected !!