News One Thrissur

Anthikad

കയറുന്നതിനിടയിൽ മുന്നോട്ടെടുത്ത ബസിൽ നിന്ന് വീണ് യുവതിക്ക് പരിക്കേറ്റു.

അരിമ്പൂർ: ബസ്സിലേക്ക് കയറുന്നതിനിടയിൽ മുന്നോട്ടു എടുത്ത ബസ്സിൽ നിന്ന് വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. അരിമ്പൂർ കപ്പൽ പള്ളിക്ക് സമീപം നീലങ്കാവിൽ നീതു ജോഷി (32) നാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 10 45 ഓടെയാണ് അപകടം.

തൃശൂർ കാഞ്ഞാണി അന്തിക്കാട് വഴി തൃപ്രയാറിലേക്ക് പോകുന്ന എടക്കളത്തൂർ എന്ന സ്വകാര്യ ബസിൽ കയറുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് നീതു പറഞ്ഞു. ഇവർ ബസ്സിൻ്റെ പിൻവാതിലിലൂടെ കയറാൻ ശ്രമിക്കുന്നതിനിടയിൽ ബസ് പെട്ടെന്ന് മുന്നോട്ടെടുത്തതോടെ പിടിവിട്ട് റോഡിലേക്ക് കമിഴ്ന്നടിച്ച് വീഴുകയായിരുന്നു മുട്ടിലും ശരീരമാസകലവും നിസ്സാര പരിക്കേൽക്കുകയും ചെയ്തു.

തലനാരിഴയ്ക്കാണ് ഇവർക്ക് ജീവൻ തിരിച്ചുകിട്ടിയത്.മുൻവാതിലിൽ വെച്ചാണ് അപകടമെങ്കിൽ ഇവർ ബസിനടിയിൽപെടുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

Related posts

എറവ് ആറാംകല്ലിൽ തെരുവ് നായയുടെ കടിയേറ്റ് കേബിൾ ടി.വി. ഓപ്പറേറ്റർ അടക്കം രണ്ടുപേർക്ക് പരിക്ക്

Sudheer K

ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

Sudheer K

മണലൂർ പഞ്ചായത്തില്‍ ഷീ സോണ്‍ ലേഡീസ് ഫിറ്റ്നസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി.

Sudheer K

Leave a Comment

error: Content is protected !!