News One Thrissur

Thrissur

വിദേശത്തു നിന്നും നാട്ടിലെത്തിയ അരിമ്പൂർ സ്വദേശിയിൽ നിന്നും ഹണി ട്രാപ്പിലൂടെ പണം തട്ടിയ രണ്ട് പേർ അറസ്റ്റിൽ

കാട്ടൂർ: ഓൺലൈൻ ആപ്പുവഴി സ്ത്രീ ശബ്ദത്തിൽ പരിചയപ്പെട്ട് ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയ രണ്ട് പേർ അറസ്റ്റിൽ. മൂന്നുപീടിക സ്വദേശി പെരിങ്ങാട്ടുവീട്ടിൽ പ്രിൻസും (23), നാട്ടിക സ്വദേശിയായ 17 വയസ്സുകാരനും ആണ് പോലീസിൻ്റെ പിടിയിലായത്. റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജുവിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി.പി. ജസ്റ്റിനും സംഘവുമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. അരിമ്പൂർ സ്വദേശിയായ യുവാവാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കേസ്സിനാസ്പദമായ സംഭവം.

വിദേശത്തു നിന്ന് നാട്ടിലെത്തിയ അരിമ്പൂർ സ്വദേശിയായ യുവാവ് ഓൺലൈൻ ആപ്പിലൂടെ എയ്ഞ്ചൽ എന്ന അക്കൗണ്ടിലുള്ള സ്ത്രീയുമായി സൗഹൃദത്തിലായി. പെട്ടെന്ന് ഇയാളുമായി സൗഹൃദം സ്ഥാപിച്ച സ്ത്രീ നേരിട്ട് കാണുന്നതിനായി യുവാവിനെ വ്യാഴാഴ്ച രാവിലെ പത്തരയോടെ കോതറ പാലത്തിനോട് ചേർന്ന ബണ്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ബൈക്കിൽ ഇവിടെയെത്തിയ യുവാവിനെ മൂന്നു പേർ ചേർന്ന് വളഞ്ഞ് മർദ്ദിച്ച് മൊബൈൽ ഫോണും പഴ്സിൽ നിന്ന് പണവും കവർന്നു. സമൂഹമാധ്യമങ്ങളിലൂടെ സംഭവം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി എടിഎമ്മിൽ കൊണ്ടുപോയി 30000 രൂപ പിൻവലിപ്പിച്ച് അതും കൈക്കലാക്കുകയായിരുന്നു. പിന്നീട് യുവാവിനെ ബണ്ടിൽ തന്നെ കൊണ്ടു വന്ന് മർദ്ദിച്ച് അവശനാക്കി സംഘം സ്ഥലം വിട്ടു. നാണക്കേട് ഓർത്ത് ആദ്യം പരാതിപ്പെടാൻ മടിച്ചെങ്കിലും പിന്നീട് യുവാവ് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു

Related posts

റെയിൽവെ സ്റ്റേഷനുകളിൽ മാറി മാറി അന്തിയുറങ്ങിയ ചന്ദ്രനും പൊന്നുവിനും രക്ഷകരായി സാമൂഹ്യ നീതി വകുപ്പ്

Sudheer K

സന്തോഷ് ട്രോഫി ഫുട്ബോൾ മുൻ താരമായ എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

വഴിയമ്പലത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!