News One Thrissur

Thrissur

ടോറസ് ലോറിയും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരിക്ക്

കുന്നംകുളം: കുന്നംകുളം നഗരത്തിലെ മാടായ ജംഗ്ഷനിൽ ടോറസ് ലോറിയും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. അപകടത്തിൽ മിനി പിക്കപ്പ് ലോറിയിൽ ഉണ്ടായിരുന്ന യുവാവിനെ പരിക്കേറ്റു. എറണാകുളം ചേരാനെല്ലൂർ സ്വദേശി പണിയേലിക്കോടി വീട്ടിൽ അഖിൽ ജോണി (27)നാണ് പരിക്കേറ്റത്. ഇന്ന് പുലർച്ച 2 മണിയോടെ ആണ് അപകടം ഉണ്ടായത്.

തൃശൂർ ഭാഗത്തുനിന്നും ലോഡുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മിനി പിക്കപ്പ് ലോറിയും എതിർദിശയിൽ വരുകയായിരുന്ന ടോറസ് ലോറിയും തമ്മിൽ ആണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മിനി പിക്കപ്പ് ലോറി റോഡിൽ മറഞ്ഞു വീണു. തുടർന്ന് യാത്രക്കാരും കുന്നംകുളം പോലീസും സ്ഥലത്തെത്തി വാഹനത്തിൽ നിന്ന് പുറത്തെടുത്ത യുവാവിനെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അപകടത്തിൽ ആയ വാഹനങ്ങൾ സംഭവസ്ഥലത്തു നിന്ന് നീക്കം ചെയ്തു.

Related posts

എസ്ഐ ആയും സൈബർ സെൽ ഓഫീസറായും എത്തി മോഷണം നടത്തുന്ന വിരുതൻ അറസ്റ്റിൽ

Sudheer K

തൃശ്ശൂരില്‍ എക്സെെസിന്‍റെ നേതൃത്വത്തിൽ വന്‍ മയക്കുമരുന്ന് വേട്ട

Husain P M

തലയ്ക്കടിച്ച് കൊലപ്പെടുത്തി

Sudheer K

Leave a Comment

error: Content is protected !!