News One Thrissur

Thrissur

സ്പീഡ് പോസ്റ്റായി വന്ന പാഴ്സൽ തുറന്നുനോക്കിയപ്പോൾ കിട്ടിയത് എംഡിഎംഎ; യുവാവ് പിടിയിൽ

വാടാനപ്പള്ളി: ലഹരിമരുന്ന് വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് കിട്ടിയത് 3.75 ഗ്രാം എംഡിഎംഎ. പരിശോധന നടത്തുമ്പോൾ സ്പീഡ് പോസ്റ്റായി വന്ന പാഴ്സൽ തുറന്നുനോക്കിയപ്പോൾ കിട്ടിയത് 10.44 ഗ്രാം എംഡിഎംഎ.

സംഭവവുമായി ബന്ധപ്പെട്ട് കഴിമ്പ്രം നെടിയിരിപ്പിൽ അഖിൽരാജിനെ (ഡുഡു-25) വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.എസ്. സച്ചിനും സംഘവും അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂട്ടുപ്രതിയായ സുഹൃത്ത് ബാലുവിനെ രണ്ടാം പ്രതിയായി കേസെടുത്തു. ഇവർക്ക് മധ്യപ്രദേശിലെ ജബൽപ്പൂരിൽ നിന്നുമാണ് തപാൽ മാർഗം സ്ഥിരമായി എംഡി എംഎ എത്തിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.സാധിച്ചു. പ്രതിയെ പിടികൂടിയ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ.ആർ. ഹരിദാസ്, സുധീരൻ, വിജയൻ, അനീഷ്, അബ്ദുൾ നിയാസ്, പ്രിയ, രാജേഷ് എന്നിവരുമുണ്ടായിരുന്നു.

Related posts

ദേശീയ പാത വികസനം: കൊടുങ്ങല്ലൂരിലെ ചന്തപ്പുരയിൽ അനുവദിച്ചിട്ടുള്ള മേൽപ്പാലം സിഐ ഓഫീസ് ജംക്ഷൻ വരെ നീട്ടുന്നത് പരിഗണിക്കും – മന്ത്രി നിതിൻ ഗഡ്കരി.

Sudheer K

അന്തിക്കാട് ഓണച്ചന്ത തുറന്നു

Husain P M

സുബ്രഹ്മണ്യൻ അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!