News One Thrissur

Thrissur

വനിത ലീഗ് ടീ ഗാല – വാടാനപ്പള്ളിയിൽ വിതരണം നടത്തി

വാടാനപ്പള്ളി: വനിതാ ലീഗ്‌ സംസ്ഥാന കമ്മിറ്റിയുടെ ടീ ഗാല ഫണ്ട്‌ കളക്ഷൻ ഫീസ്റ്റിന്റെ ഭാഗമായുള്ള ചായപൊടി പായ്ക്കറ്റുകളുടെ വിതരണം വാടാനപ്പള്ളിയിൽ പൂർത്തിയായി. മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആർ.എ. അബ്ദുൽ മജീദിന് ആദ്യ പാക്കറ്റ് നൽകി വനിത ലീഗ് ജില്ല വൈസ് പ്രസിഡണ്ട്‌ രജനി കൃഷ്ണാനന്ദ് ഉദ്‌ഘാടനം ചെയ്തു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എ.എം. സനൗഫൽ, മുസ്ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് പി.കെ. അഹമ്മദ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എ. ഷജീർ, യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വി.എം. മുഹമ്മദ് സമാന്‍, ലീഗ് പഞ്ചായത്ത് ട്രഷറർ എ.സി. അബ്ദുറഹിമാൻ, വാർഡ് മെമ്പർ രേഖ അശോകൻ, എ.എ. ഷാഹുൽ ഹമീദ്, ഹംസ മന്നലാംകുന്ന്, വി.കെ മുഹമ്മദ്, കെ.എസ്. ഹുസ്സൻ, എ.കെ. ഷംസുദ്ദീൻ, വി.എ. മനാഫ് പങ്കെടുത്തു.

Related posts

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു

Sudheer K

കാഞ്ഞാണിയിൽ യുവാവ് റോഡിൽ വീണ് മരിച്ചു

Husain P M

വിദ്യാർത്ഥികളുടെ കരുതലിൽ കാർത്യായനിയമ്മ

Sudheer K

Leave a Comment

error: Content is protected !!