News One Thrissur

Thrissur

അഴീക്കോട് ആഴക്കടലിൽ മുങ്ങിയ വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി

അഴീക്കോട്: മുനമ്പത്ത് നിന്നും രണ്ട് ദിവസം മുൻപ് മത്സ്യബന്ധനത്തിന് പോയ തിരുവനന്തപുരം കരിങ്കുളം സ്വദേശി അന്തോണി എന്നയാളുടെ ഉടമസ്ഥതയിലുളള അത്ഭുത മാത എന്ന വള്ളത്തിന്റെ ‍അടിഭാഗം തകർന്ന് വെള്ളം കയറുകയായിരുന്നു. അഴീക്കോട് നിന്നും പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ അഞ്ചങ്ങാടി വടക്ക് പടിഞ്ഞാറ് കടലിലായിരുന്നു അപകടം.

അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എംഎഫ് പോളിന് സഹായാഭ്യർത്ഥന സന്ദേശം ലഭിച്ചതിനെ തുടർന്ന്
മറൈൻ എൻഫോഴ്സ്മെൻറ് ആൻ്റ് വിജിലൻസ് ഉദ്യേഗസ്ഥരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത് കുമാർ, ഇ.ആർ. ഷിനിൽകുമാർ, കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എസ്ഐ സെബിൻ, ഫിഷറീസ് സീ റെസ്ക്യൂ ഗാർഡുമാരായ ഷിഹാബ്, ഫസൽ, ബോട്ട് സ്രാങ്ക് ദേവസി, ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘം രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളായ അന്തോണി, പുഷ്പദാസൻ, സെൽവൻ, എലിയാസ് എന്നീ മത്സ്യതൊഴിലാളികളെയും, വള്ളത്തിലെ വലയും, എൻജിനും, പിടിച്ച മീനും റെസ്ക്യൂ ബോട്ടിൽ കരയിലെത്തിച്ചു. വള്ളം തകർന്ന് വിനിമയ സംവിധാനങ്ങൾ തകരാറിലായതും കരയിൽ നിന്നും വളരെ ദൂര കുടുതൽ ഉള്ളത് കൊണ്ടും രക്ഷാപ്രവർത്തനം ദുർഘടമായിരുന്നു.

Related posts

പെരിഞ്ഞനത്ത് അപകടത്തിൽ മരിച്ചത് നേപ്പാൾ സ്വദേശി

Sudheer K

മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം ഗവ. മെഡിക്കൽ കോളേജിൽ യൂറോളജി ചികിത്സ ആരംഭിച്ചു

Husain P M

മതിലകം പുതിയകാവിൽ പിക്കപ്പ് വാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!