News One Thrissur

Anthikad

തൃശുർ താലുക്ക് ചെത്തുതൊഴിലാളി വിവിധോദ്ദേശസഹകരണ സംഘം വാർഷിക പൊതുയോഗവും ഡിവിഡൻ്റ് വിതരണവും നടത്തി.

അന്തിക്കാട്: തൃശുർ താലുക്ക് ചെത്തുതൊഴിലാളി വിവിധോദ്ദേശസഹകരണ സംഘം വാർഷിക പൊതുയോഗവും ഡിവിഡൻ്റ് വിതരണവും നടത്തി. മുൻ കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡൻ്റ് ടി.കെ.മാധവൻ അധ്യക്ഷത വഹിച്ചു.

സംഘം സെക്രട്ടറി കെ.വി.വിനോദൻ,സംഘം വൈസ് പ്രസിഡൻ്റ് പി.കെ.കൃഷ്ണൻ, സി.ആർ.മുരളിധരൻ, പി.വി.അശോകൻ, കെ.പി.ചന്ദ്രൻ എന്നിവർ പങ്കെടുത്തു. തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന സംഘത്തിന് സഹകരണ മേഖലയിലെ പ്രതി സന്ധി ഘട്ടത്തിലും നിക്ഷേപത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു.

അന്തിക്കാട് ഹെഡ് ഓഫിസിന് പുറമെ അരിമ്പൂർ, കാഞ്ഞാണി, പെരിങ്ങോട്ടുകര, പെരുമ്പിള്ളിശ്ശേരി എന്നിവടങ്ങളിൽ ശാഖയും കാഞ്ഞാണിയിൽ നീതി സൂപ്പർ മാർക്കറ്റും പെരിങ്ങോട്ടുകരയിൽ നീതി മെഡിക്കൽസും സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

Related posts

മാതൃക അധ്യാപക പുരസ്കാരം നേടിയ ജോഷി ഡി കൊള്ളന്നൂരിന് മഹല്ല് കമ്മറ്റിയുടെ ആദരവ്

Sudheer K

കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിന് കൊടിയേറി.

Sudheer K

എൽഡിഎഫ് നാട്ടിക നിയോജക മണ്ഡലം കാൽ നട പ്രചരണ ജാഥ തുടങ്ങി.

Sudheer K

Leave a Comment

error: Content is protected !!