News One Thrissur

Uncategorized

പെരിങ്ങോട്ടുകര: രോഗങ്ങൾ ബാധിച്ചും അപകടത്തിൽ പരിക്കേറ്റും നാല് ചുവരുകൾക്കുള്ളിൽ ജീവിതം തള്ളിനീക്കുന്നവർക്കായി ആഘോഷിക്കാൻ ഒരു ദിനം. കാരുണ്യ വെൽഫെയർ & ചാരിറ്റബിൾ സൊസൈറ്റി പുത്തൻപീടികയുടെ നേതൃത്വത്തിലാണ് രോഗീ ബന്ധു സംഗമം നടത്തിയത്.

കിടപ്പു രോഗികളെ സ്വകാര്യ വാഹനങ്ങളിലും ആംബുലൻസുകളിലുമായിട്ടാണ് സംഗമത്തിന് എത്തിച്ചത്. പ്രത്യേകം സജ്ജമാക്കിയ ഹാളിൽ കിടക്കേണ്ടവർക്കായി 12 കട്ടിലും കിടക്കയും, 16 വീൽ ചെയറും സജ്ജമാക്കി. 52 രോഗികളും അവരുടെ ബന്ധുക്കളുമാണ് സംഗമത്തിൽ പങ്കെടുത്തത്.

സംഗമത്തിൽ പങ്കെടുത്ത രോഗികൾക്ക് 1500 രൂപ വിലവരുന്ന ഭക്ഷ്യധാന്യ കിറ്റുകൾ സമ്മാനമായി നൽകി. കലാപരിപാടികൾ അവതരിപ്പിക്കാൻ കലാകാരന്മാരും എത്തിയിരുന്നു. സാക്സഫോൺ കലാകാരൻ കിഷോർകുമാർ അന്തിക്കാട് തന്റെ സാക്സഫോണിലൂടെ വായിച്ച മധുര ഗാനങ്ങൾക്ക് ആവേശത്തോടെ രോഗങ്ങൾ മറന്ന് വയോധികർ കയ്യടിച്ചു. നാടൻ പാട്ടുകളും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

അരിമ്പൂർ, മണലൂർ, അന്തിക്കാട്, താന്ന്യം, ചാഴുർ പഞ്ചായത്തുകളിൽ നിന്നുള്ള രോഗികളാണ് സംഗമത്തിന് ബന്ധുക്കൾക്കൊപ്പം എത്തിയത്. സംഗമത്തിന്റെ ഉദ്‌ഘാടനം രോഗികൾ തന്നെ നിലവിളക്ക് തെളിയിച്ച് നിർവഹിച്ചു.

സി.സി. മുകുന്ദൻ എംഎൽഎ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, ജില്ലാ പഞ്ചായത്തംഗം ഷീന പറയങ്ങാട്ടിൽ, കാരുണ്യ സെക്രട്ടറി ശ്രീമുരുകൻ അന്തിക്കാട്, പ്രസിഡന്റ് പാപ്പച്ചൻ ആന്റണി, പാലിയേറ്റീവ് കെയർ കൺവീനർ രാജീവൻ കെ.ജി, ഡോ. അനിതാ റാം, ഡോ. ദേവി അർജുനൻ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. സംഗമത്തിൽ കാരുണ്യക്ക് താങ്ങും തണലുമായി നിൽക്കുന്ന നൂറുക്കണക്കിന് പ്രദേശവാസികളും പങ്കെടുത്തു.

കാരുണ്യക്ക് ആംബുലൻസ് നൽകുമെന്ന് എംഎൽഎ
സാമൂഹ്യ സേവനം നടത്തി നാടിനു മാതൃകയാകുന്ന “കാരുണ്യ”ക്ക് ആംബുലൻസ് നൽകുമെന്ന് സി സി മുകുന്ദൻ എംഎൽഎ അറിയിച്ചു. രോഗി ബന്ധു സംഗമത്തിനിടെയാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. അപേക്ഷ നൽകിയാൽ ഉടൻ ആംബുലൻസ് അനുവദിക്കും എന്നും നാട്ടിക മണ്ഡലത്തിലേക്ക് എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നാല് സ്ഥാപനങ്ങൾക്കായി ആകെ 4 ആംബുലൻസുകൾ നല്കാൻ നടപടിയായതായും എംഎൽഎ പറഞ്ഞു.

Related posts

വാൽപ്പാറയിൽ 5 യുവാക്കൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

Sudheer K

അന്തിക്കാട് ഹൗസിംഗ് സഹകരണ സംഘം തെരഞ്ഞെടുപ്പ്, നിക്ഷേപക രസീതിനെച്ചൊല്ലി തർക്കം

Sudheer K

വീട് കുത്തിത്തുറന്ന് വൻ കവർച്ച; 40 പവൻ സ്വർണം നഷ്ടപ്പെട്ടു

Sudheer K

Leave a Comment

error: Content is protected !!