News One Thrissur

Thrissur

തൃപ്രയാർ ശ്രീരാമ പോളിടെക്നിക്ക് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് വൻ വിജയം.

തൃപ്രയാർ: ശ്രീരാമ പോളിടെക്നിക്ക് യൂണിയൻ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിൽ ആറ് എണ്ണത്തിൽ എസ്എഫ്ഐക്ക് എതിരില്ല. ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ നാട്ടിക മണപ്പുറത്തെ മുഴുവൻ കോളേജുകളിലും എസ്എഫ്ഐ ആധിപത്യം നിലനിർത്തി.

വെള്ളിയാഴ്ച നടന്ന ചെയർമാൻ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 248 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ വിജയിച്ചത്. ഇ.എസ്. ശ്രേയസ്കുമാർ (ചെയർമാൻ), ടി.എസ്. റിജിൻ സാജ് (വൈസ് ചെയർമാൻ), ടി.വി. അനഘ ( വൈസ് ചെയർപേഴ്സൺ), അബ്ദുൾ ഹഖ് (ജനറൽ സെക്രട്ടറി), എനോഷ് ആൻ്റണി (ആർട്സ് ക്ലബ് സെക്രട്ടറി ), അമൽ ദേവ് ( പിയുസി), കെ.എ. ആരോമൽ (മാഗസിൻ എഡിറ്റർ ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെടുന്നത്. തിളക്കമാർന്ന വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.

Related posts

മലക്കപ്പാറയിൽ ഊര് മൂപ്പന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മർദനം ; ആദിവാസികളുടെ കുടിലുകൾ വനംവകുപ്പ് പൊളിച്ചു നീക്കി

Sudheer K

നാട്ടിക ഇയ്യാനി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാചരണവും വാർഷിക മഹോത്സവവും 14 മുതൽ 22 വരെ

Sudheer K

കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൻ്റെ ഐഎസ്ഒ സർട്ടിഫിക്കറ്റ് പ്രഖ്യാപനവും, പൊലീസ് സ്റ്റേഷനിലെ ഫിറ്റ്നസ് സെൻ്ററിൻ്റെ ഉദ്ഘാടനവും

Sudheer K

Leave a Comment

error: Content is protected !!