News One Thrissur

Thrissur

തളിക്കുളത്ത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മുഖത്തേക്ക് മുളക് പൊടി എറിഞ്ഞ് മാല കവർന്നു.

വാടാനപ്പള്ളി: മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എം.വി. വിശാലാക്ഷിയുടെ മുഖത്ത് മുളക് പൊടി എറിഞ്ഞ് മാല കവർന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന റിട്ട.അധ്യാപിക കൂടിയായ വിശാലാക്ഷിയോട് നമ്പിക്കടവിലേയ്ക്കുള്ള വഴി ചോദിച്ചെത്തിയ യുവാവാണ് ആക്രമണം നടത്തിയത്.

വഴി പറഞ്ഞുകൊടുക്കുന്നതിനിടേ ടീച്ചറുടെ മുഖത്തേയ്ക്ക് മുളക് പൊടി എറിഞ്ഞ് അണിഞ്ഞിരുന്ന മാല പൊട്ടിക്കുകയായിരുന്നു.ടീച്ചർ മാലയിൽ പിടിച്ചതിനാൽ ഒരു ഭാഗം പൊട്ടിച്ചെടുത്ത് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് വീടിനകത്തുണ്ടായിരുന്ന മകനും ആർഎംപിഐ. നേതാവുമായ ടി.എൽ. സന്തോഷ് ഓടിയെത്തിയെങ്കിലും ഇരുട്ടിൽ മോഷ്ടാവ് എവിടേയ്ക്കാണ് മറഞ്ഞതെന്ന് കണ്ടെത്താനായില്ല. അധികം പ്രായമില്ലാത്ത ആളാണ് മോഷ്ടാവെന്ന് വിശാലാക്ഷി പറഞ്ഞു. വിവരം അറിയിച്ചതോടെ വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related posts

ശ്രീരാമ സേവാ സുവർണ മുദ്ര പുരസ്‌കാരം ഡോ.പി.ആർ. ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് .

Sudheer K

തൃപ്രയാർ പാലത്തിൽ ബസ്സപകടം: നാല് പേർക്ക് പരിക്ക്

Husain P M

തൊഴിലുറപ്പ് ജോലിക്കിടെ പാലാഴിയിൽ പത്ത് അടി നീളമുള്ള പുല്ലാനി മൂർഖനെ പിടികൂടി

Sudheer K

Leave a Comment

error: Content is protected !!