News One Thrissur

Thrissur

എസ്എൻപുരത്ത് ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

ശ്രീനാരായണപുരം: പള്ളിനടയിൽ ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. കൊടുങ്ങല്ലൂർ ലോകമല്ലേശ്വരം സ്വദേശി പുളിക്കത്തറ വീട്ടിൽ അയ്യപ്പൻ (70) ആണ് മരിച്ചത്.

വ്യാഴാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെ ദേശീയ പാത 66 ൽ ആയിരുന്നു അപകടം. മതിലകത്തുള്ള സ്വർണ്ണപ്പണിക്കട അടച്ച് വീട്ടിലേക്ക് പോകും വഴി ബനാസിനി എന്ന സ്വകാര്യ ബസ് വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർദ്ധരാത്രിയോടെ മരണപ്പടുകയായിരുന്നു. മതിലകം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Related posts

ബസ്സില്‍ നിന്ന് യാത്രക്കാരുടെ 6 മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നു

Sudheer K

ആറാം ക്‌ളാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

Sudheer K

ഇരിങ്ങാലക്കുടയിൽ വൻ കഞ്ചാവ് വേട്ട : രണ്ട് പേർ പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!