News One Thrissur

Thrissur

ശാന്തിപുരം എംഎആർഎം ജിവിഎച്ച്എസ് സ്കൂളിൽ വർണ്ണക്കൂടാരം തുറന്നു

കൊടുങ്ങല്ലൂർ: കൗതുകവും വർണ്ണശബളമയും ഇഴചേർന്ന വർണ്ണക്കൂടാരമൊരുക്കി ശാന്തിപുരം എംഎആർഎം ജിവിഎച്ച്എസ് സ്കൂൾ. പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കുട്ടികളെ ആകർഷിക്കുന്ന വിധത്തിൽ വർണ്ണക്കൂടാരമൊരുക്കിയത്. ഇ.ടി. ടൈസൺ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത്‌ അംഗം സുഗത ശശിധരൻ അധ്യക്ഷത വഹിച്ചു. ശ്രീനാരായണപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എസ്. മോഹനൻ മുഖ്യാതിഥിയായിരുന്നു. മതിലകം ബിപിസി എപി സിജിമോൾ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിത പ്രദീപ് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.എ. നൗഷാദ്, അയൂബ്, ബ്ലോക്ക് പഞ്ചായത്തംഗം മിനി ഷാജി, പിടിഎ പ്രസിഡൻ്റ് അബ്ദുൾ കലാം, പ്രിൻസിപ്പാൾ എ.ജെ. സുനിൽ, ഹെഡ്മിസ്ട്രസ് വി.എ. സുൽഫത്ത് എന്നിവർ സംസാരിച്ചു.

Related posts

വലപ്പാട് എംഡിഎംഎയുമായി യുവാവിനെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

Sudheer K

കാഞ്ഞാണി പെരുമ്പുഴയിൽ ഹൈലവൽ കനാൽ ഭാഗികമായി പൊട്ടിച്ച് അന്തിക്കാട് കോൾ പാടശേഖരത്തിലെ അധികജലമൊഴിവാക്കാൻ തീരുമാനം

Sudheer K

തൊഴിലുറപ്പ് തൊഴിലാളികള്‍ കൃഷി ചെയ്ത കപ്പലണ്ടിയുടെ വിളവെടുപ്പ്

Sudheer K

Leave a Comment

error: Content is protected !!