News One Thrissur

Thrissur

തളിക്കുളത്ത് തെരുവ് നായയുടെ ആക്രമണം; മൂന്നുപേർക്ക് കടിയേറ്റു, ഒട്ടേറെ ആടുകളേയും തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചു

വാടാനപ്പള്ളി: തളിക്കുളം പുളിയംതുരുത്തിയിൽ തെരുവ് നായയുടെ ആക്രമണം. മൂന്നുപേർക്ക് കടിയേറ്റു. നിരവധി നായ്ക്കളേയും ആടുകളേയും തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചു. ചേന്ദങ്ങാട്ട് വിശ്വന്റെ മകൻ വൈശാഖ്, വട്ടുകുളം സത്യൻ, ചക്കാണ്ടൻ മണി എന്നിവരെയാണ് കടിച്ചു പരിക്കേൽപ്പിച്ചത്. സത്യന്റെ വീട്ടിലെ ആടുകളേയും കടിച്ച് പരിക്കേൽപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.

വീടിന് മുറ്റത്ത് നിന്നിരുന്ന വൈശാഖിനെ ആക്രമിക്കുകയായിരുന്നു. കൈ ക്കാണ് പരിക്കേറ്റത്. മറ്റുള്ളവർക്ക് തലക്കും കൈകാലുകൾക്കുമാണ് കടിയേറ്റത്. പ്രദേശത്തെ വീടുകളിലെ ആടുകളേയും തെരുവ് നായ്ക്കളേയും ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ചുവന്ന നിറത്തിലുള്ള തെരുവ് നായയാണ് ആക്രമിച്ചത്. കടിയേറ്റ വരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ പിന്നീട് നാട്ടുകാർ അടിച്ചു കൊന്നു. മേഖലയിൽ തെരുവ് നായയുടെ ശല്യം വർധിച്ചിട്ടുണ്ട്. റോഡിലും പറമ്പിലും പുഴയോര മേഖലയിലും തെരുവ് നായ്ക്കൾ കൂട്ടമായാണ് അലഞ്ഞു നടക്കുന്നത്. വിദ്യാർഥികളും സ്ത്രീകളടക്കം ഭയത്തോടെയാണ് ഇതു വഴി പോകുന്നത്.

Related posts

എൻഇഎസ് കായലോര ആഘോഷവും, രാമു കാര്യാട്ട് അവാർഡ് സമർപ്പണവും: സ്വാസികയ്ക്ക് മികച്ച നടിക്കുള്ള സ്പെഷ്യൽ ജൂറി അവാർഡ്

Sudheer K

ദേവസംഗമം: ചേർപ്പ്‌ ക്ഷേത്രത്തിൽ കൊടിമരം നാട്ടി

Sudheer K

ശ്രേയസ് രമേഷിന്റെ നന്മ: രവീണയുടെ ചികിത്സക്ക് ഓണസദ്യ ഒരുക്കി സമാഹരിച്ചു നൽകിയത് 36,200 രൂപ

Sudheer K

Leave a Comment

error: Content is protected !!