News One Thrissur

Thriprayar

തളിക്കുളത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഫലവൃക്ഷത്തൈ വിതരണം നടത്തി.

തളിക്കുളം : ഗ്രാമപഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഫലവൃക്ഷത്തൈ വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ അനിത ടീച്ചർ അധ്യക്ഷയായി.

പദ്ധതി വിഹിതം 2 ലക്ഷം രൂപ വിനിയോഗിച്ച് 300 ഗുണഭോക്താക്കൾക്കായി ശ്രീലങ്കൻ ജാക്ക്, തായ് പേര, തായ്‌ലൻഡ് റെഡ് ചാമ്പ, ലൂബി, കുറ്റിക്കുരുമുളക് തുടങ്ങി 5 ഇനം ഫലവൃക്ഷങ്ങളാണ് വിതരണം ചെയ്യുന്നത്. തളിക്കുളം കൃഷി ഓഫീസർ അഞ്ജന പദ്ധതി വിശദീകരണം നടത്തി.

ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എ.എം മെഹബൂബ്, ബുഷറ അബ്ദുൽ നാസർ, പഞ്ചായത്തംഗങ്ങളായ ഐ.എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, സിങ് വാലത്ത്, സി.കെ ഷിജി, സന്ധ്യ മനോഹരൻ, സുമന ജോഷി, ഷൈജ കിഷോർ സംസാരിച്ചു. കൃഷി അസിസ്റ്റന്റുമാരായ വി.ബി ബിനു, കെ. ജിഷ, സയന നേതൃത്വം നൽകി.

Related posts

വാടാനപ്പള്ളിയിൽ സ്വകാര്യ ബസ് സ്ക്കൂട്ടറിലിടിച്ച് സ്ക്കൂട്ടർ യാത്രക്കാരൻ മരിച്ചു.

Sudheer K

വലപ്പാട് ഗവ. ആശുപത്രിയോട് അവഗണന: രാപ്പകൽ സമരം ആരംഭിച്ചു.

Husain P M

തളിക്കുളത്ത് വീട്ടമ്മയെ ഓട്ടോ ഡ്രൈവര്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസിലേൽപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!