News One Thrissur

Thrissur

യുഡിഎഫ് മണലൂർ നിയോജക മണ്ഡലം കുറ്റവിചാരണ സദസ്സ്: കുറ്റപത്രം തയ്യാറാക്കി

കാഞ്ഞാണി: യുഡിഎഫ് മണലൂർ നിയോജക മണ്ഡലം കുറ്റ വിചാരണ സദസ്സ് ഡിസംബർ 16 ന് പുവ്വത്തൂരിൽ നടക്കും. വേദിയിയിൽ അവതരിപ്പിക്കുന്ന കുറ്റപത്രം തയ്യാറാക്കൽ പരിപാടി കാഞ്ഞാണിയിൽ മുൻ എംഎൽഎ പി.എ. മാധവൻ ഉദ്ഘാടനം ചെയ്തു. കർഷകർ നേരിടുന്ന വെല്ലുവിളികൾ,സഹകരണ മേഖലയിലെ പ്രതിസന്ധികൾ, പഞ്ചായത്തുകളെ വരിധിയിലാക്കാനുള്ള സർക്കാരിന്റെ നടപടികളും തീരുമാനങ്ങളും എന്നീ വിഷയങ്ങളിൽ സിംബോസിയങ്ങൾ നടത്തി.

ഡിസിസി ജനറൽ സെക്രട്ടറി കെ.ബി. ജയറാം അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം അനിൽ അക്കര, കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാർ, ഡിസിസി ജനറൽ സെക്രട്ടറി പി.കെ.രാജൻ, യുഡിഎഫ് കൺവീനർ കെ.കെ. ബാബു, പി.ആർ.എൻ. നമ്പീശൻ, അസ്കർ അലി തങ്ങൾ, വി.ജി. അശോകൻ, അഡ്വ.സുരേഷ് കുമാർ, സി.എം. നൗഷാദ്, വിൽസൻ പണ്ടാരവളപ്പിൽ, ടി.ആർ. ജോയ്, ബെന്നി, കെ.എസ്. ദീപൻ, ടി.ജെ. സ്റ്റാൻലി, എ.ടി. സ്റ്റീഫൻ, കെ.കെ. പ്രകാശൻ, എം.വി. അരുൺ, അഡ്വ. മുസ്തഫ, ജെൽസൻ ജോസഫ്, ഡോ. ആന്റോ ലിജൊ, ഒ.ജെ. ഷാജൻ എന്നിവർ സംസാരിച്ചു.

Related posts

ലോറികളുടെയും ബസുകളുടെയും ബാറ്ററികൾ മോഷ്ടിച്ചു വിൽപ്പന നടത്തുന്ന കയ്പമംഗലം സ്വദേശി പിടിയിൽ

Sudheer K

ദേവസംഗമം: തിരുവുള്ളക്കാവിൽ കൊടിയേറ്റി

Sudheer K

മുറ്റിച്ചൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Sudheer K

Leave a Comment

error: Content is protected !!