News One Thrissur

Uncategorized

പെരിങ്ങോട്ടുകരയിൽ 1200 ലിറ്റർ മദ്യം കണ്ടെത്തി, 6 പേര്‍ കസ്റ്റഡിയില്‍

പെരിങ്ങോട്ടുകര: കരുവാൻകുളത്ത് വൻ വ്യാജ മദ്യവേട്ട. പ്രദേശത്തെ എറാത്ത് റസ്റ്റോറന്റിലും നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലുമായി സൂക്ഷിച്ച 1072 ലിറ്റർ വ്യാജ മദ്യം എക്സൈസ് സംഘം പിടികൂടി.

സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട സ്വദേശി

അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ, കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ, ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് പിടിയിലായത്.

12 കന്നാസുകളിലായി സൂക്ഷിച്ച 360 ലിറ്ററും 20 ബോട്ടിലിൽ സൂക്ഷിച്ച 460 ലിറ്ററും അര ലിറ്റർ വീതമുള്ള 432 കുപ്പി മദ്യവുമാണ് പിടികൂടിയത്. പ്രതികളിൽ നിന്നും ഒട്ടേറെ വ്യാജ ഐഡി കാർഡുകളും എയർ പിസ്റ്റളും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ അനൂപ് ഡോക്ടറും സിനിമ പ്രവർത്തകനുമാണെന്ന് പറയുന്നു.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തൃശൂർ, ചേർപ്പ് എക്സൈസ് സ്ക്വാഡുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കാറിൽ നിന്നും 16 കെയ്സ് മദ്യവും ഹോട്ടലിൻ്റെ പിറകിൽ നിന്നുമാണ് ബാക്കി മദ്യവും പിടികൂടിയത്.

മദ്യത്തിൽ മാഗ്റ്റൽ ബ്രാൻ്റിൻ്റെ വ്യാജ സ്റ്റിക്കറും പതിച്ചിട്ടുണ്ട്. മദ്യം എവിടെ നിന്നുമാണ് എത്തിച്ചതെന്ന് അന്വേഷിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷത്തിന് എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാർ, ഇൻസ്പെക്ടർ മുരുകദാസ്, കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ഹനീഷ്, പ്രിവൻ്റീവ് ഓഫീസർമാരായ സജീവ്, മോഹനൻ, സനീഷ് കുമാർ, കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.

Related posts

ചാലക്കുടിയിലെ അഞ്ചാം ക്ലാസുകാരിയുടെ മരണം ചികിത്സാ പിഴവെന്ന ആരോപണവുമായി കുടുംബവും ജനപ്രതിനിധികളും

Sudheer K

ജാനകി അന്തരിച്ചു.

Sudheer K

തളിക്കുളം കുന്നത്തു പള്ളി റാത്തീബിന് ഞായറാഴ്ച കൊടിയേറും

Sudheer K

Leave a Comment

error: Content is protected !!