News One Thrissur

Thrissur

കയ്പമംഗലം കൊപ്രക്കളത്ത് ദേശീയപാതയില്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി സമരത്തിന്

കയ്പമംഗലം: ദേശീയപാത കടന്നുപോകുന്ന കയ്പമംഗലം കൊപ്രക്കളം സെന്ററില്‍ അടിപ്പാത വേണമെന്ന ആവശ്യവുമുായി ജനകീയ സമിതി രംഗത്ത്. കയ്പമംഗലം പഞ്ചായത്തിലെ പ്രധാന സെന്ററുകളിലൊന്നാണ് കൊപ്രകളം, ദേശീയപാത വരുന്നതോടെ ഇരുവശത്തേക്കും കടക്കാന്‍ പ്രയാസമാകുമെന്നത് പ്രദേശത്തകാരായ നൂറുകണക്കിനാളുകളെ ബാധിക്കും.

ഇത് കണക്കിലെടുത്താണ് അടിപ്പാത വേണമെന്ന ആവശ്യമുമായി ജനകീയ സമിതി രംഗത്തെത്തിയത്. അടിപ്പാത ആവശ്യം അധികൃതരുടെ ശ്രദ്ദയിലെത്തിക്കാനായി സമരപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. അടിപ്പാതയാവശ്യപ്പെട്ട് കൊപ്രക്കള സെന്ററിലെ സമരപ്പന്തലില്‍ വെള്ളിയാഴ്ച നടന്ന യോഗം ഇ.ടി. ടൈസണ്‍ എം.എല്‍.എ. ഉദഘാടനം ചെയ്തു. പി.കെ. മുഹമ്മദ് അധ്യക്ഷനായി. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശോഭനരവി, വൈസ് പ്രസിഡണ്ട് മണി ഉല്ലാസ്, പഞ്ചായത്തംഗങ്ങളായ സി.ജെ. പോള്‍സണ്‍, സൈനുല്‍ ആബിദീന്‍, റസീന ഷാഹുല്‍ഹമീദ്, മണി കാവുങ്ങല്‍, സിറാജുദ്ദീന്‍ സഖാഫി തുടങ്ങിയവരും പ്രസംഗിച്ചു.

Related posts

ലഹരിക്കെതിരെ ജനകീയ പ്രതിരോധമൊരുക്കി കിഴുപ്പിള്ളിക്കര ആന്ദ്രപോവ് സോക്കേഴ്‌സ്.

Sudheer K

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ജനുവരി 17 ന് നാട്ടിക, വലപ്പാട് ഉൾപ്പടെ നാല് പഞ്ചായത്തുകളിലും ഗുരുവായൂർ മുൻസിപ്പാലിറ്റിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Sudheer K

വിഷരഹിത പച്ചക്കറി ഗ്രാമം; മണലൂർ ആറാം വാർഡിൽ 30000 പച്ചക്കറി തൈകൾ വിതരണം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!