News One Thrissur

Thrissur

തൃപ്രയാർ ഏകാദശി നാളെ

തൃപ്രയാർ: പ്രസിദ്ധമായ തൃപ്രയാർ ഏകാദശി ശനിയാഴ്ച ആഘോഷിക്കും. രാവിലെ എട്ടിന് നടക്കുന്ന ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രാമാണ്യത്തിൽ പഞ്ചാരിമേളം അകമ്പടിയാകും.12.30-ന് കിഴക്കേ നടപ്പുരയിൽ നാഗസ്വരക്കച്ചേരിയുണ്ടാകും. രണ്ടിന് മണലൂർ ഗോപിനാഥ് ഓട്ടൻതുള്ളൽ അവതരിപ്പിക്കും.

മൂന്നിന് നടക്കുന്ന കാഴ്ചശ്ശീവേലിക്ക് ചെറുശ്ശേരി കുട്ടൻമാരാരുടെ പ്രാമാണ്യത്തിൽ ധ്രുവംമേളം അകമ്പടിയാകും. ആറിന് കിഴക്കേ നടപ്പുരയിൽ പാഠകമുണ്ടാകും. 6.30-ന് നടക്കുന്ന ദീപാരാധനയ്ക്ക് തൃപ്രയാർ രമേശൻ മാരാരുടെ പ്രാമാണ്യത്തിൽ പഞ്ചവാദ്യം അകമ്പടിയാകും. കിഴക്കേ നടപ്പുരയിൽ സ്പെഷ്യൽ നാഗസ്വരവുമുണ്ടാകും.
രാത്രി 11.30-ന് നടക്കുന്ന വിളക്കിനെഴുന്നള്ളിപ്പിന് തൃപ്രയാർ അനിയൻ മാരാരുടെ പ്രാമാണ്യത്തിൽ മേളം അകമ്പടിയാകും. ദ്വാദശി ദിവസമായ ഞായറാഴ്ച പുലർച്ചെ രണ്ടിന് തൃപ്രയാർ രമേശൻ മാരാരുടെ പ്രാമാണ്യത്തിൽ പഞ്ചവാദ്യം അരങ്ങേറും. നാലിന് ദ്വാദശി പണം സമർപ്പണം, എട്ടിന് ദ്വാദശി ഊട്ട് എന്നിവയോടെ ഏകാദശി ചടങ്ങുകൾ സമാപിക്കും.

Related posts

കണ്ടെയ്നറുകൾ കൂട്ടിയിടിച്ച് ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

Sudheer K

ഭാനുമതി അന്തരിച്ചു 

Sudheer K

വിയ്യൂർ ജയിലിലെ തടവുകാരൻ ഗുണ്ടാ നേതാവ് തക്കാളി രാജീവ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!