News One Thrissur

Uncategorized

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: 92 വയസുകാരന് 16 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

കൊടുങ്ങല്ലൂർ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 92 വയസുകാരന് 16 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. കയ്‌പമംഗലം ബലിപ്പറമ്പ് കോളനിയിൽ കോലത്ത് ബാലനെയാണ് കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്‌ജി വി. വിനീത ശിക്ഷിച്ചത്.

സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന

കുട്ടിയെ പഴം നൽകാമെന്നു പറഞ്ഞു പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഒന്നിലധികം തവണ പ്രതി കുട്ടിയോട് ഇത്തരത്തിൽ പെരുമാറിയിരുന്നു.

കൈപ്പമംഗലം പോലീസ് സബ് ഇൻസ്പെക്ട‌ർ കൃഷ്‌ണപ്രസാദ് 2022 ൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് പ്രതിയെ വിവിധ വകുപ്പുകളിലായി 16 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുവാനും ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് സുലാൽ ഹാജരായി.

Related posts

വാഹനങ്ങളുടെ കൂട്ടയിടി: കോൺഗ്രസ് നേതാവിന് ദാരുണാന്ത്യം

Sudheer K

ധർമപാലൻ അന്തരിച്ചു

Sudheer K

വരുമാന സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചു നൽകിയതിന് അരിമ്പൂരിലെ സ്വകാര്യ ജനസേവന കേന്ദ്രം ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Sudheer K

Leave a Comment

error: Content is protected !!