News One Thrissur

Thrissur

അഴീക്കോട് കടലിൽ അധധിക്യത മത്സ്യ ബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെൻ്റ പിടികൂടി

കൊടുങ്ങല്ലൂർ: അഴീക്കോട് കടലിൽ തീരത്തോട് ചേർന്ന് അനധികൃത മത്സ്യ ബന്ധനമായ കരവലി നടത്തിയ ബോട്ട് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെൻ്റ് പിടികൂടി. തീരക്കടലിൽ നിന്നും കുട്ടത്തോടെ മത്സ്യങ്ങളെ കോരിയെടുക്കുന്ന മത്സ്യബന്ധന രീതിയാണ് കരവലി.

അഴീക്കോട് ഫഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം.എഫ് പോളിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തീരക്കടലിൽ നടത്തിയ പരിശോധനയിലാണ് അനധികൃത മത്സ്യബന്ധനം നടത്തിവന്ന അഴീക്കോട് സ്വദേശി പണിക്കവീട്ടിൽ സിയാദിൻ്റെ ഉടമസ്ഥതയിലുള്ള ഷഹാന എന്ന ബോട്ട് പിടികൂടിയത്. നിയമനടപടികൾ പുർത്തിയാക്കിയ ബോട്ടിലെ മത്സ്യം അഴീക്കോട് ഫിഷ് ലാൻറിങ്ങ് സെൻററിൽ ഇന്ന് രാവിലെ പത്ത് മണിക്ക് ലേലം ചെയ്ത് ലഭിച്ച തുക സർക്കാരിലേക്ക് കണ്ടുകെട്ടി. അനധികൃത മത്സ്യബന്ധനം നടത്തിയതിന് 1,20,000 രൂപ പിഴ ഇടാക്കുകയും ചെയ്തു.

ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ഡോ. സീമ, മെക്കാനിക്ക് ടി.ജി. ജയചന്ദ്രൻ, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആൻ്റ് വിജിലൻസ് വിങ്ങ് ഉദ്യേഗസ്ഥരായ വി.എൻ. പ്രശാന്ത് കുമാർ, ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, സീറെസ്ക്യൂ ഗാർഡ്മാരായ അൻസാർ, പ്രസാദ്,ഷിഹാബ്, സ്രാങ്ക് ദേവസ്സി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധ കുമാരി അറിയിച്ചു.

Related posts

വടക്കാഞ്ചേരിയിൽ ബ്രൗൺ ഷുഗർ വേട്ട; രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

Sudheer K

തട്ടിപ്പു കേസുകളിലെ പ്രതി “പൂമ്പാറ്റ” സിനി കാപ്പ നിയമപ്രകാരം അറസ്റ്റിൽ

Sudheer K

അബ്ദുള്ള ഹാജി അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!