News One Thrissur

Kaipamangalam

വല്ലം നിറയെ വൃത്തിയുമായി കയ്പമംഗലം നവകേരള സദസ്.

കയ്പമംഗലം: മണ്ഡലത്തിലെ നവകേരള സദസിൽ ഗൃഹാതുരതയുള്ള കൗതുകക്കാഴ്ച്ചയായി വല്ലം മാറി.പണ്ട് കാലത്ത് വീട്ടുമുറ്റത്തെ മാലിന്യങ്ങളും മറ്റുംസംഭരിച്ചിരുന്ന ഓലകൊണ്ട് മെടഞ്ഞ ഉപകരണമാണ് വല്ലം. പ്ലാസ്റ്റിക്കിൻ്റെ കടന്നുകയറ്റത്തോടെ മറ്റു നാടൻവസ്തുക്കളോടൊപ്പം വല്ലവുകാണാമറയത്തായി.

നവകേരളസദസിൻ്റെ ഭാഗമായി മാലിന്യം സംഭരിക്കുന്നതിനായാണ് വല്ലങ്ങൾ തയ്യാറാക്കിയത്.ഗ്രീൻ പ്രോട്ടോക്കോളിൻ്റെ ഭാഗമായി വല്ലം ഉപയോഗിക്കാൻ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി തീരുമാനിക്കുകയായിരുന്നു.കുടുംബശ്രീയുടെ നേതൃത്വത്തിൽ നിർമ്മിച്ച നൂറു കണക്കിന് വല്ലങ്ങൾ സദസിൻ്റെ വേദിയായ എം.ഇ.എസ് അസ്മാബി കോളേജ് ഗ്രൗണ്ടിൽ സ്ഥാപിച്ചു.

Related posts

ചാമക്കാല ശ്രീനാഥ് വധം: ഒളിവിൽ പോയ പ്രതി 20 വർഷത്തിനു ശേഷം പിടിയിൽ.

Sudheer K

എസ്എൻ പുരത്ത് ഹോട്ടൽ കുത്തിത്തുറന്ന് മോഷണം

Sudheer K

പമ്പുടമ മനോഹരൻ വധം: പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ; 5 ലക്ഷം പിഴ

Sudheer K

Leave a Comment

error: Content is protected !!