News One Thrissur

Thrissur

നവകേരള സദസ്സ്; പാവറട്ടിയിൽ ചൊവ്വാഴ്ച്ച ഗതാഗത നിയന്ത്രണം

പാവറട്ടി: മുഖ്യമന്ത്രിനയിക്കുന്ന നവ കേരള സദസ്സിൻ്റെ ഭാഗമായി ഡിസംബർ 5ന് പാവറട്ടിയിലും പരിസരത്തും, രാവിലെ ഏഴുമുതൽ വൈകിട്ട് മൂന്നു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ചാവക്കാട് – ഗുരുവായൂർ ഭാഗത്തുനിന്നും പൂവത്തൂർ, മുല്ലശ്ശേരി, കാഞ്ഞാണി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ യാത്രയ്ക്ക് പരമാവധി ചാവക്കാട് കൊടുങ്ങല്ലൂർ ദേശീയപാത ഉപയോഗിക്കേണ്ടതും അല്ലാത്തപക്ഷം ചക്കം കണ്ടം, മരുതയൂർ കവല, വെൻമേനാട് ചുക്കു ബസാർ, തിരുനെല്ലൂർ, ഇടിയൻചിറ വഴി പോകേണ്ടതാണ്. കാഞ്ഞാണി – മുല്ലശ്ശേരി ഭാഗത്തുനിന്നും

ചാവക്കാട്, ഗുരുവായൂർ, തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൂമ്പുള്ളി പാലത്തിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് താമരപ്പിള്ളി ചിറ്റാട്ടുകര വഴിയോ പൂവത്തൂർ സെൻ്ററിൽ നിന്ന് വലത്ത് തിരിഞ്ഞോ പോകേണ്ടതാണ്. പുതുമനശ്ശേരി കാശ്മീർ റോഡ് മരുതയൂർ ഭാഗത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുന്ന വാഹനങ്ങൾ പാവറട്ടി ഭാഗത്തേക്ക് പോകാതെ പഞ്ചാര മുക്ക് ഗുരുവായൂർ മേൽപ്പാലം വഴി പോകേണ്ടതാണ്. വിഐപി സന്ദർശനം ഉണ്ടാകുന്ന 5ന് പാവറട്ടി, പൂവത്തൂർ, മുല്ലശ്ശേരി എന്നിവിടങ്ങളിലെ ഓട്ടോ, ട്രാവലർ, ഗുഡ്സ് വെഹിക്കിൾ, ടാക്സി തുടങ്ങിയ ഒരു വാഹനങ്ങളും രാവിലെ ഏഴുമണി മുതൽ വൈകിട്ട് മൂന്നുമണിവരെ സ്റ്റാൻഡുകളിൽ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. പരിപാടിയിൽ പങ്കെടുക്കുന്നവരെ കൊണ്ടുവരുന്ന വാഹനങ്ങൾ പോലീസ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യുവാൻ പാടുള്ളൂ. വാഹനങ്ങൾ ഒരു കാരണവശാലും അംഗീകരിച്ചിട്ടുള്ള പാർക്കിംഗ് ഏരിയയിൽ അല്ലാതെ പാവറട്ടിയിലും പരിസരത്തും റോഡിന്റെ ഇരുവശങ്ങളിലും മറ്റും പാർക്ക് ചെയ്യുവാൻ പാടുള്ളതല്ലെന്ന് പാവറട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.കെ. രമേശ് അറിയിച്ചു.

Related posts

നാട്ടികയിൽ ഇന്ദിരാ പ്രിയദർശിനി കുടുംബസംഗമവും ഉമ്മൻ‌ചാണ്ടി അനുസ്മരണവും നടത്തി.

Sudheer K

അങ്കണവാടികൾക്ക് “കുരുന്നില” വിതരണം ചെയ്തു

Sudheer K

വാഹനാപകടത്തിൽ പരിക്ക്

Sudheer K

Leave a Comment

error: Content is protected !!