News One Thrissur

Thrissur

നവകേരള സദസ്സ് ; തൃപ്രയാറിൽ ചൊവ്വാഴ്ച ഉച്ച മുതൽ ഗതാഗത നിയന്ത്രണം

തൃപ്രയാർ: മുഖ്യമന്തിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഡിസംബർ അഞ്ച് ചൊവ്വാഴ്ച തൃപ്രയാർ വച്ച് നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

ഉച്ചയ്ക്ക് ഒരു മണി മുതൽ ഹൈവേയിൽ വടക്ക് നിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വാടാനപ്പള്ളി, പത്താംകല്ല്, തളിക്കുളം എന്നിവിടങ്ങളിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് കിഴക്കേ ടിപ്പു സുൽത്താൻ റോഡിൽ പ്രവേശിച്ച് തൃപ്രയാർ പോളി ജഗ്ഷൻ വഴി പുളിഞ്ചോട് വഴി എടമുട്ടം ഹൈവേയിൽ പ്രവേശിച്ച് പോകേണ്ടതും ചേറ്റുവ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാലപ്പെട്ടി വളവിൽ പടിഞ്ഞാറോട്ട് തിരിഞ്ഞ് പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡിലേക്ക് പ്രവേശിച്ച് തളിക്കുളം വഴി വാടാനപ്പിളളി ഭാഗത്തേക്ക് പോകേണ്ടതാണ്. ത്യപ്രയാർ കിഴക്ക് ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ എൻഇഎസ് ജംഗ്ഷനു സമീപം സ്വകാര്യ പാർക്കിങ്ങ് ഗ്രൗണ്ടിൽ ആളെ ഇറക്കി അവിടെ നിന്നും ട്രിപ്പ് എടുക്കേണ്ടതാണ് . മറ്റു വാഹനങ്ങൾ തൃപ്രയാർ ജംഗ്ഷനിലേക്ക് പ്രവേശിപ്പിക്കുന്നതല്ല. തൃപ്രയാർ സെന്ററിലും പരിസരത്തും പാർക്കിങ്ങ് അനുവദിക്കുന്നതല്ല.

Related posts

ഭാരതി നിര്യാതയായി

Sudheer K

പ്രവീണ്‍ റാണ സന്യാസി വേഷത്തില്‍ ഒളിവില്‍ കഴിഞ്ഞത് ദേവരായപുരത്തെ കരിങ്കല്‍ ക്വാറിയില്‍

Sudheer K

കുന്നംകുളത്ത് കല്ലഴി പൂരത്തിനിടയിൽ ആനയിടഞ്ഞ് പാപ്പാൻമാരെ ആക്രമിച്ചു; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!