News One Thrissur

Thrissur

നാട്ടികയിൽ തണ്ണീർത്തടം നികത്തുന്നത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു

തൃപ്രയാർ: നാട്ടിക പഞ്ചായത്ത് എസ്എൻ ഗ്രൗണ്ടിനു വടക്ക് ഭാഗം ഏഴാം വാർഡിൽ ടിപ്പു സുൽത്താൻ റോഡിനു സമീപം ഒരു ഏക്കറോളം വരുന്ന തണ്ണീർത്തടം ചരലടിച്ചു നികത്തുന്നത് യൂത്ത് കോൺഗ്രസ്‌ നാട്ടിക മണ്ഡലം കമ്മിറ്റി പ്രവർത്തകർ തടഞ്ഞു. പ്രദേശത്ത് കൊടിയും നാട്ടി.

പഞ്ചായത്തിന്റെയും വില്ലേജ് ഓഫീസറുടെയും മൗന സമ്മതത്തോടു കൂടിയാണ് തണ്ണീർത്തടം ചരലടിച്ചു നികത്തുന്നത്. പാവപ്പെട്ട കുടുംബങ്ങൾക്ക് മൂന്ന് സെന്റോ, അഞ്ചു സെന്റോ സ്ഥലത്ത് കുറച്ചു മണ്ണിട്ട് തൂർത്ത് വീട് പണിയാൻ അധികൃതർ സമ്മതിക്കാത്ത സമയത്താണ് ഭൂമാഫിയ രാത്രി കാലങ്ങളിൽ അധികൃതരുടെ ഒത്താശയോട് കൂടി തണ്ണീർ തടം ചരൽ അടിച്ചു തൂർക്കുന്നതെന്ന് യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു. ചരലടിച്ചു തൂർക്കുന്നത് മൂലം സമീപ പ്രദേശങ്ങളിൽ കുടിവെള്ളം മലിനമാകുന്ന സ്ഥിതി ഉണ്ടാകുമെന്നും

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പറഞ്ഞു. തണ്ണീർത്തടം ചരൽ അടിച്ചു തൂർക്കുന്നതിനെതിരെ വില്ലേജ് ഓഫീസർ, തഹസിൽദാർ, ആർഡിഒ, ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ്‌ ഭാരവാഹികൾ അറിയിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എം.പി. വൈഭവ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി.എം. സിദ്ദിഖ്, കെ.വി. സുകുമാരൻ, ലയേഷ് മങ്ങാട്ട്, സി.കെ. മണികണ്ഠൻ, ഷമീർ മുഹമ്മദലി, കെ. ആദർശ്, ഉണ്ണികൃഷ്ണൻ കോരമ്പി, എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.

Related posts

ഇരിങ്ങാലക്കുടയിൽ വൻ കഞ്ചാവ് വേട്ട : രണ്ട് പേർ പിടിയിൽ

Sudheer K

കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ്.എൻ.ശങ്കരന് രാഷ്ട്രപതിയുടെ പൊലിസ് മെഡൽ. 

Sudheer K

കേച്ചേരിയിൽ വച്ച് ബസ്സിൽ വയോധികയുടെ മൂന്നര പവന്റെ മാലമോഷ്ടിച്ചു

Sudheer K

Leave a Comment

error: Content is protected !!