News One Thrissur

Pavaratty

മുഖ്യമന്ത്രിക്ക് പരാതിയെത്തും മുൻപേ ഗതാഗത തടസ്സത്തിന് ഇടയാക്കിയ പാവാട്ടി പോലീസ് സ്റ്റേഷനു മുന്നിലെ വാഹനങ്ങൾ നീക്കം ചെയ്തു.

മുല്ലശ്ശേരി:പാവറട്ടി പോലീസ് സ്റ്റേഷന് മുമ്പിൽ നിയമ നടപടി നേരിട്ട് വർഷങ്ങളായി ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ച് കിടന്നിരുന്ന വാഹനങ്ങൾ നീക്കം ചെയ്തു. നവകേരള സദസ്സിൻ്റെ ഭാഗമായി മുഖ്യമന്ത്രി പാവറട്ടിയിൽ എത്തുന്നതിൻ്റെ ഭാഗമായാണ് വാഹനങ്ങൾ നീക്കം ചെയ്യുന്നത്.

മുല്ലശ്ശേരി പഞ്ചായത്ത് ഗ്രൗണ്ടിലേക്കാണ് നീക്കം ചേയ്യുന്നത്.9 ഓളം വാഹനങ്ങളാണ് നിയമനടപടി നേരിട്ട് റോഡരികിൽ കിടന്നിരുന്നത്. അവയാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്.ഈ വാഹനങ്ങൾ റോഡരികിൽ കിടക്കുന്നത് യാത്ര ക്ലേശം സൃഷ്ടിക്കുന്നതായും എത്രയും വേഗത്തിൽ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നുമാ വശ്യപ്പെട്ട് നിരവധി പരാതികൾ മുഖ്യമന്ത്രിക്ക് നൽകാൻ തയ്യാറാക്കിയതിന് പിറകെയാണ് ഞായറാഴ്ച്ച ഉച്ചയോടെ മുഴുവൻ വാഹനങ്ങളും നീക്കം ചെയ്തത്.

ഈ ആവശ്യമുന്നയിച്ച് മാസങ്ങൾക്ക് മുമ്പ് ജനപ്രതിനിധികൾ ഉൾപ്പടെ ജില്ലകളക്ടർക്കും പൊലിസ് മേധാവിക്കും പരാതി നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല തുടർന്നാണ് മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാൻ നിശ്ചയിച്ചിരുന്നത്.

Related posts

അതിദാരിദ്ര്യ നിർമ്മാർജ്ജനം: മണലൂർ മണ്ഡലത്തിൽ “ഒപ്പം” പദ്ധതി തുടങ്ങി.

Sudheer K

പെരുവല്ലൂരിൽ വീടുകൾക്ക് നേരെ ആക്രമണം: പോലീസ് അന്വേഷണം തുടങ്ങി.

Sudheer K

മുല്ലശ്ശേരി സ്വദേശിയുടെ കുടുംബത്തിന് കൈരളി മസ്ക്കറ്റ് സ്വരൂപിച്ച കുടുംബ സഹായ ഫണ്ട് കൈമാറി.

Sudheer K

Leave a Comment

error: Content is protected !!