News One Thrissur

Anthikad

മാങ്ങാട്ടുകര ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവം നാളെ

അന്തിക്കാട്: മാങ്ങാട്ടുകര ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ നാലിന് ആഘോഷിക്കും. ഉത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ ഉത്സവബലി ചടങ്ങ് നടന്നു . വിശേഷ പൂജകൾക്ക് ശേഷം ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിച്ച് മാതൃകല്ലിന് സമീപം അലങ്കരിച്ച മണ്ഡപത്തിൽ എഴുന്നള്ളിച്ച് ഇരുത്തി .തുടർന്ന് ക്ഷേത്രം തന്ത്രി പഴങ്ങാ പറമ്പ് ദിവാകരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഉത്സവബലി ചടങ്ങുകൾ നടന്നു.

ഭക്തർ വഴിപാടായി നൽകിയ കത്തിച്ച് വെച്ച നിലവിളക്കുകളുടെ ദീപപ്രഭയിൽ ഭഗവൽ ദർശനത്തിന് നിരവധി ഭക്തർ സാക്ഷിയായി.തിങ്കളാഴ്ച നടക്കുന്ന ഉത്സവത്തിൽ അഞ്ച് ഗജവീരന്മാർ കൂട്ടി എഴുന്നുള്ളിപ്പിന് അണിനിരക്കും. വാദ്യ ശ്രേഷ്ഠ പഴുവി രഘു മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം അരങ്ങേറും. തുടർന്ന് വിവിധ കരകളിൽ നിന്നുള്ള ഉത്സവ കാഴ്ച്ചകൾ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.

Related posts

കൊറിയൻ ആയോധന കലയായ ഹാപ്പ് കിഡോയിൽ മിന്നും താരമായി ശ്രീവിദ്യ ബാബുരാജ്

Sudheer K

മനക്കൊടി വാരിയം കോൾപ്പടവിൽ ഫാം റോഡ് തുറന്നു

Sudheer K

എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനവും, പ്രസാദ ഊട്ടും: ദശാവതാരം ചന്ദനച്ചാർത്ത് സമാപിച്ചു.

Sudheer K

Leave a Comment

error: Content is protected !!