News One Thrissur

Kodungallur

കൊടുങ്ങല്ലൂരിൽ യുഡിഎഫിൻ്റെ കുറ്റവിചാരണ സദസ്സ്: കൺവെൻഷൻ നടത്തി

കൊടുങ്ങല്ലൂർ: എൽഡിഎഫ് ദുർഭരണത്തിനെതിരെ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ഡിസംബർ 15ന് കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ മൈതാനത്ത് സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസ്സിൻ്റെ സ്വാഗത സംഘം കൺവെൻഷൻ നടന്നു.കൊടുങ്ങല്ലൂർ കിഴക്കേ നടയിലെ എസ്എൻഡിപി ഹാളിൽ നടന്ന കൺവെൻഷൻ യുഡിഎഫ് ജില്ലാ ചെയർമാനും മുൻ എംഎൽഎയുമായ എം.പി.വിൻസെൻ്റ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ടി.എം.നാസർ അധ്യക്ഷത വഹിച്ചു.

യു ഡി എഫ് ജില്ലാ കൺവീനർ കെ ആർ ഗിരിജൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറിമാരായ വി എ അബ്ദുൾ കരീം, അഡ്വ: വി എം മൊഹിയുദ്ദിൻ, എ എ അഷറഫ്, ഘടകകക്ഷി നേതാക്കളായ പി കെ നൗഷാദ്, ആൽബിൻ പ്ലാക്കൽ, ഡേവീസ് പാറക്കൽ, എൻ എസ് ഷൗക്കത്തലി,ബ്ലോക്ക് പ്രസിഡൻമാരായ ഇ എസ് സാബു, എൻ എസ് വിജയൻ ,കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജൻ കൊടിയൻ, അയൂബ് കരുപടന്ന, എം പി സോണി, സാബു കൈതാരൻ, പി കെ തിലകൻ, പി ഡി ജോസ്, പ്രൊഫ: സി.ജി.ചെന്താമരാക്ഷൻ, പി യു സുരേഷ് കുമാർ, ഐ കെ ഗോവിന്ദൻ ,കെ ജി മുരളീധരൻ,ഡിൽഷൻ കൊട്ടേക്കാട്ട്, നിഷാഫ് കുരിയാപിള്ളി, റസിയ അബു, സുജ ജോയ്, പ്രേമ, കവിത മധു എന്നിവർ സംസാരിച്ചു.

Related posts

ഭാര്യയെ കുത്തി കൊലപ്പെടുത്തുവാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

Sudheer K

മദ്യപിച്ച് ബഹളം വെച്ചതിനെ ചോദ്യം ചെയ്ത ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ചു

Sudheer K

കാർ വാടകക്ക് വാങ്ങി പണയം വച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!