News One Thrissur

Pavaratty

എളവള്ളി സഹകരണ ബാങ്കിൽ പുതിയ ഭരണസമിതി ചുമതലയേറ്റു

എളവള്ളി: എളവള്ളി സഹകരണ ബാങ്കിലേക്ക് നടന്ന വാശിയേറിയ തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭരണം നിലർത്തി.11 അംഗ ഭരണസമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പിൽ നേരത്തേ 2 പേരെ എതിരില്ലാതെ തെരെഞ്ഞെടുത്തിരുന്നു. നിക്ഷേപ വിഭാഗത്തിൽ ശാരിക ടീച്ചറും എസ് സി വിഭാഗത്തിൽ വി കെ സുനിൽകുമാറിനെയുമാണ് തെരെഞ്ഞെടുത്തത്.

ശേഷിക്കുന്ന 9 സ്ഥാനങ്ങളിലേക്കാണ് വാക മാലതി യു പി സ്കൂളിൽ വെച്ച് തെരെഞ്ഞെടുപ്പ് നടന്നത്. സി പി ഐ ലെ പി എം അനീഷ്, സിമി സെബി, സി പി ഐ എം ലെ ദാസൻ പറങ്ങിനാട്, മുഹമ്മദ് അഷറഫ് എം, കെ പി രാജു, ടി എൻ ലെനിൻ, എ പി സുനിൽ കുമാർ, ലൈസ ജോയ്, വത്സലമുരളി എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ടത്. കെ പി രാജുവിനെ പ്രസിഡൻ്റായും, വത്സലമുരളിയെ വൈസ് പ്രസിഡൻ്റായും തെരഞ്ഞെടുത്തു

Related posts

കാക്കശ്ശേരി ഗവ. എൽ.പി.സ്കൂളിൽ യോഗ പരിശീലനം

Sudheer K

കുടിവെള്ള പൈപ്പുകൾക്കായി സമാന്തര സ്റ്റീൽ പാലം ഒരുങ്ങുന്നു

Sudheer K

അരിമ്പൂർ പഞ്ചായത്തിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ്

Husain P M

Leave a Comment

error: Content is protected !!