അന്തിക്കാട്: അന്തിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട പടിയം- മുറ്റിച്ചൂര്‍ സ്വദേശി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ഹിരത്ത് (23 ) നെ കാപ്പ ചുമത്തി തടങ്കലിലാക്കി.
രണ്ട് വധശ്രമക്കേസ്സുകള്‍, കഞ്ചാവ് വില്‍പ്പന, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയ 15 ഓളം കേസ്സുകളില്‍ പ്രതിയാണ്. മുറ്റിച്ചൂരില്‍ വെച്ച് നിമേഷ് എന്ന യുവാവിനെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങുവാനിരിക്കെയാണ് കാപ്പ ചുമത്തിയത്. നിരന്തരം ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് വന്നതിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ്മ നല്‍കിയ ശുപാര്‍ശയില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ വി.ആർ. കൃഷ്ണ തേജ യാണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. അന്തിക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.കെ. ദാസിൻ്റെ നേതൃത്വത്തിൽ പൊലിസ് സംഘം നടപടികൾക്ക് നേതൃത്വം നൽകി.