News One Thrissur

Thrissur

സ്കൂളിൽ വെടിവെപ്പ് നടത്തിയ സംഭവം; ജഗൻ തോക്ക് വാങ്ങിയത് 1800 രൂപയ്ക്ക് ട്രിച്ചൂർ ഗൺ ബസാറിൽ നിന്ന്

തൃശൂർ: തൃശൂരിൽ വിവേകോദയം സ്കൂളിൽ എയർഗണ്ണുമായെത്തി വെടിവയ്പ് നടത്തിയ പൂർവ വിദ്യാർഥി ജ​ഗൻ ‌തോക്ക് വാങ്ങിയത് 1800 രൂപയ്ക്ക്. ട്രിച്ചൂർ ഗൺ ബസാറിൽനിന്നാണ് തോക്കു വാങ്ങിയത്. സെപ്റ്റംബർ 28നാണ് ജ​ഗൻ ഇവിടെ നിന്ന് തോക്ക് വാങ്ങിയത്.

പലപ്പോഴായി പിതാവിൽനിന്നു വാങ്ങിയാണ് പണം സ്വരൂപിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.നിയമാനുസൃതമായ രേഖകൾ ഉപയോ​ഗിച്ചുകൊണ്ടാണ് ജ​ഗൻ തോക്കു വാങ്ങിയതെന്ന് കടയുടമ പറയുന്നത്. അപകടസാധ്യതയുള്ള തോക്കല്ലെന്ന് കടയുടമ പറഞ്ഞു. ജ​ഗന് തോക്കു വാങ്ങിയതിന്റെ രേഖകൾ പൊലീസിന് കൈമാറിയെന്ന് കടയുടമ പറയുന്നു. ബ്ലാങ്ക് ഫയറിങ് ആയിരിക്കും ഉണ്ടായതെന്നാണ് നി​ഗമനം. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. പൂർവ്വ വിദ്യാർഥിയായ മുളയം സ്വദേശി ജഗൻ ആണ് തോക്കുമായെത്തി ക്ലാസ് റൂമിൽ കയറി 3 തവണ വെടിവെക്കുകയായിരുന്നു. തോക്കുമായെത്തി സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വെടിയുതിർത്ത ശേഷം ഓടുന്നതിനിടെ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Related posts

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഹെറോയിൻ കടത്തി; തൃശൂരിൽ അസം സ്വദേശിനി പിടിയിൽ

Husain P M

ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

Husain P M

കോടന്നൂരിൽ പശുക്കിടാവിനെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു

Sudheer K

Leave a Comment

error: Content is protected !!