തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിൽ പരതുക, മൊബൈൽഫോണിലും കമ്പ്യൂട്ടറിലും ഡൌൺലോഡ് ചെയ്യുക, സൂക്ഷിക്കുക, കൈമാറ്റം ചെയ്യുക തുടങ്ങിയവ കണ്ടെത്തുന്നതിനായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പോലീസ് റെയ്ഡ്. ഓപ്പറേഷൻ പി. ഹണ്ട് എന്ന് പേരിട്ട റെയ്ഡ് തൃശൂർ സിറ്റി പോലീസ് പരിധിയിൽ മെഡിക്കൽ കോളേജ്, ചെറുതുരുത്തി, മണ്ണുത്തി, ഗുരുവായൂർ ടെമ്പിൾ, പേരാമംഗലം, നെടുപുഴ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് നടന്നത്. അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. മൊബൈൽഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ഉപകരങ്ങൾ വിശദപരിശോധനക്കു ശേഷം തുടർ നടപടികൾ സ്വീകരിക്കും.