എടത്തിരുത്തി: പൈനൂർ പൂക്കോട്ട് ശിവ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിനകത്ത് കയറിയ മോഷ്ടാവ് സ്റ്റോർ റൂം കുത്തിത്തുറന്ന് ഭണ്ഡാരം കവർന്നിട്ടുണ്ട്. കൂടാതെ ശ്രീകോവിലിൽ നിന്നും വെള്ളി കെട്ടിയ ശംഖും ഒരുകുപ്പി നെയ്യ്, ഒരു മിക്സി എന്നിവയും കവർന്നിട്ടുണ്ട്. ഇന്ന് പുലർച്ചെ ക്ഷേത്രം സെക്രട്ടറി നട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.
previous post