അരിമ്പൂര്‍: അരിമ്പൂർപഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ വിവിധ പരിശോധനകളില്‍ നിയമ ലംഘനം കണ്ടെത്തിയതിന് വൻ തുക പിഴ ഈടാക്കി. കടകൾ, ഹോട്ടലുകൾ എന്നിവടങ്ങളിലാണ് വ്യാപക പരിശോധന നടത്തിയത്.
നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ വിൽപ്പന, അജൈവ ജൈവ മാലിന്യങ്ങളുടെ അശസ്ത്രീയമായ കൈകാര്യം ചെയ്യൽ, ഭക്ഷണ ശാലകളിലെ ശുചിത്വ കുറവ് എന്നീ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. അരിമ്പൂര്‍ പഞ്ചായത്തിൻ്റെ പ്രത്യേക വിജിലൻസ് സ്ക്വാഡാണ് നടപടിയെടുത്തത്. നിയമലംഘനം നടത്തിയ വ്യാപാരികളില്‍ നിന്നുമായി 1,57,500 രൂപയോളം പിഴ ഈടാക്കി. പരിശോധനകള്‍ക്ക് ഹെൽത്ത് ഇൻസ്പക്ടർമാരായ സരേഷ് ശങ്കര്‍, സി.എം. മഹേന്ദ്ര, ജൂനിയര്‍ ഹെൽത്ത് ഇൻസ്പക്ടർ സജി ബാബു, പഞ്ചായത്ത് സ്റ്റാഫ് എൻ.ബി. പ്രമോദ് എന്നിവർ നേതൃത്വം നൽകി.