അന്തിക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യുണിയൻ്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ അന്തിക്കാട് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. എൻ.ആർ.ഇ.ജി വർക്കേഴ്സ് യുണിയൻ തൃശ്ശൂർ ജില്ലാകമ്മിറ്റി അംഗം എ.വി. ശ്രീവത്സൻ ഉദ്ഘാടനം നിർവഹിച്ചു. സുജിത്ത് അന്തിക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മിനി ചന്ദ്രൻ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി രാമൻ, കെ.വി. രാജേഷ്, സി.ആർ. ശശി, വി.കെ. പ്രദീപ്, സരിത സുരേഷ്, ബ്ലോക്ക് മെമ്പർ അബ്ദുൾ ജലീൽ എടയാടി എന്നിവർ പ്രസംഗിച്ചു.