പാവറട്ടി: മുല്ലശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ വെൻമേനാട് എംഎഎസ്എംവി എച്ച്എസ്എസ് വിജയകിരീടം ചൂടി. എൽപി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ 564 പോയിന്റ് നേടിയാണ് കിരീടം ചൂടിയത്. 510 പോയിന്റ് നേടി പാടൂർ എഐ എച്ച്എസ്എസ് രണ്ടാംസ്ഥാനം കരസ്ഥമാക്കി.
സംസ്കൃതം ഓവർ ഓൾ കിരിടം 152 പോയൻ്റോടെ ഏനാമാക്കൽ സെന്റ് ജോസഫ്സ് എച്ച് എസ് കരസ്ഥമാക്കി. അറബി ഓവർ ഓൾ കിരിടവും 158 പോയൻ്റോടെ വെന്മേനാട് എംഎഎസ്എംവി എച്ച്എസ്എസ് നേടി. സമാപന സമ്മേളനം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ അധ്യക്ഷയായിരുന്നു. പാവറട്ടി പഞ്ചായത്ത് പ്രസിഡണ്ട് എം.എം. റെജീന സമ്മാന ദാനം നിർവഹിച്ചു. വികസന സമിതി കൺവീനർ എൻ. ആർ. അജിത്ത് പ്രസാദ്, പ്രോഗ്രാം കൺവീനർ ജിൽസൺ തോമസ് എന്നിവർ സംസാരിച്ചു.