അരിമ്പൂർ: മനക്കൊടി സെന്റ് ജോസഫ് പള്ളിയിലെ വി.യൗസേപ്പിന്റെയും, വി.സെബ്സ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ.ജോയ് കിടങ്ങൻ കൊടിയേറ്റം നിർവഹിച്ചു. ജനറൽ കൺവീനർ പി.ഒ. പോൾ, ട്രസ്റ്റിമാരായ എ.ജെ. ആന്റണി, കെ.ഒ. ജോജു, പി.വി. ജിറ്റോ എന്നിവർ നേതൃത്വം നൽകി. നവംബർ 25, 26, 27 തീയതികളിലാണ് തിരുനാൾ.