അന്തിക്കാട്: അന്തിക്കാട് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കേരള വനിത കമ്മീഷൻ സബ് ജില്ലാ സെമിനാർ പുത്തൻ പീടിക സെന്റിനറി ഹാളിൽ ചേർന്നു. കേരള സംസ്ഥാന വനിതാകമ്മീഷൻ മെമ്പർ അഡ്വ. ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ജ്യോതിരാമൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് സുജിത്ത് അന്തിക്കാട്, മെമ്പർമാരായ അബ്ദുൾ ജലീൽ, ലീന മനോജ്, മിനി ആന്റോ, അനിത ശശി, രഞ്ജിത് കുമാർ, പ്രദീപ്കുമാർ, ജീന നന്ദൻ, ശാന്ത സോളമൻ, സരിത സുരേഷ്, സിഡിഎസ് ചെയർപേഴ്സൺ മണി ശശി, സിഡിഎസ് വൈസ് ചെയർപേഴ്സൺ സുമൈറ ബഷീർ എന്നിവർ സംസാരിച്ചു. സ്ത്രീകളുടെ ഭരണഘടന സംരക്ഷണങ്ങൾ എന്ന വിഷയത്തെക്കുറിച്ച് അഡ്വ. ആശ ഉണ്ണിത്താൻ പരിശീലന ക്ലാസ് നയിച്ചു. സമൂഹത്തിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണം ലക്ഷ്യമിട്ട് സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ അവകാശങ്ങൾ എന്നിവയിൽ ഇടവിട്ട് പരിഹരിക്കുന്നതിനും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാത്ത തരത്തിലുള്ള ഒരു സമൂഹം സൃഷ്ടിക്കുമായി സംസ്ഥാന വനിത കമ്മീഷൻ്റെ സഹകരണത്തോടെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിൻറെ ഭാഗമായി പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന ജാഗ്രത സമിതികളുടെ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിനാണ് പഞ്ചായത്ത് ജാഗ്രത സമിതി അംഗങ്ങളുടെ പരിശീല പരിപാടികൾക്ക് തുടക്കം കുറിച്ചത്.