നാട്ടിക: നാട്ടിക നിയോജക മണ്ഡലത്തിൽ രണ്ടര വർഷത്തിനുള്ളിൽ 20/05/2021 മുതൽ 31/10/2023 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പാവപ്പെട്ട രോഗികൾക്ക് ചികിത്സ ധനസഹായമായും, അപകടമരണത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്കുമായി 2572 അപേക്ഷകളിലായി 4 കോടി 83 ലക്ഷം രൂപ
നൽകിയതായി സി.സി. മുകുന്ദൻ എംഎൽഎ അറിയിച്ചു.
എംഎൽഎ ക്യാമ്പ് ഓഫീസിൽ ജനങ്ങൾ നേരിട്ട് സമർപ്പിച്ച അപേക്ഷകൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ട് നൽകിയതിൽ ഒരോ അപേക്ഷകളും പരിശോധിച്ച് 5000 രൂപ മുതൽ 3 ലക്ഷം രൂപ വരെ ഓരോ വ്യക്തിക്കും ലഭിക്കാറുണ്ട്. ക്യാൻസർ രോഗികൾ കിഡ്നി സംബന്ധമായും – ഹൃദയ സംബന്ധമായും ചികിത്സ നേരിടുന്ന രോഗികൾക്കും കൂടുതൽ തുക അനുവദിക്കാറുണ്ട്. അപേക്ഷ സമർപ്പിച്ച് 3 – 4 മാസത്തിനുള്ളിൽ എല്ലാ അപേക്ഷകളിലും അർഹതക്കനുസരിച്ചുള്ള തുക അനുവദിച്ചു ലഭിക്കാറുണ്ടെന്നും, സിഎംഡിആർഎഫ്ന്റെ വിവിധ പരിശോധനകളിൽ ഭാഗമാകുന്ന വില്ലേജ് ഓഫീസർമാർ, തഹസിൽദാർമാർ, ജില്ല കളക്ടർ, റവന്യൂ ഉദ്യോഗസ്ഥർ, റവന്യൂ മന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് എംഎൽഎ പ്രത്യേകം നന്ദി അറിയിച്ചു.