പട്ടിക്കാട്: മകനെ വധിക്കാൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. താണിപ്പാടം ആയോട് കനാലുംപുറത്ത് താമസിക്കുന്ന അമ്പാട്ടുകുടിയിൽ ഷനിലിനെ (40) പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യപിച്ചെത്തിയ ഷനിൽ ഭാര്യയോടും പതിനേഴുകാരനായ മകനോടും വഴക്കുണ്ടാക്കുകയും മകന്റെ ശരീരത്തിൽ ഡീസൽ ഒഴിക്കുകയും ലൈറ്റർ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഷനിലിനെ തള്ളിമാറ്റി മകൻ ഓടി രക്ഷപ്പെടുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയെ കർണാടക – ഗോവ അതിർത്തിയിലെ കാടിനുള്ളിൽ നിന്നു എസ്എച്ച്ഒ ബിപിൻ.ബി. നായരുടെ നേതൃത്വത്തിൽ വനിത എഎസ്ഐ രജിത, സിപിഒമാരായ വിനീഷ്, ഫ്രിൻസൻ, മിനേഷ്, ഷിനോദ്, മഹേഷ് ചാക്കോ എന്നിവരടങ്ങുന്ന സംഘം പിടികൂടുകയായിരുന്നു.