News One Thrissur

Thrissur

അന്തർജില്ലാ വാഹന മോഷ്ടാക്കളായ മൂന്ന് പേര്‍ വിയ്യൂര്‍ പോലീസിന്‍റെ പിടിയിൽ; പ്രതികളിൽ പ്രായപൂർത്തിയാവാത്തയാളും

തൃശൂർ: അന്തർജില്ലാ വാഹന മോഷ്ടാക്കളായ മൂന്ന് പേർ വിയ്യൂർ പോലീസിന്റെ പിടിയിൽ. പ്രതികളിൽ പ്രായപൂർത്തിയാവാത്തയാളും. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി
സ്വദേശി അൽത്താഫ്, കിഴക്കേക്കര സ്വദേശി അക്ഷയ്, പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് പിടിയിലായത്.

വിയ്യൂർ എസ്എച്ച്ഒ കെ.സി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വിയ്യൂർ സ്റ്റേഷൻ പരിധിയിൽ നിന്നും ഇക്കഴിഞ്ഞ സെപ്തംബറിൽ ഒരു ബൈക്ക് മോഷണം പോയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. തുടർന്ന് നടത്തിയ അന്വേഷത്തിലാണ് പിടിയിലായവർ നേരത്തെയും നിരവധി ബൈക്ക് മോഷണ കേസുകളിലെ പിടിക്കപ്പെട്ടവരാണെന്ന് പോലീസ് കണ്ടെത്തിയത്. പ്രതികൾ വിയ്യൂരിലെ ബൈക്ക് മോഷ്ടിച്ചതിന്റെ തലേ ദിവസം തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മറ്റൊരു ബൈക്കും മോഷ്ടിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള പഴുതടച്ച അന്വേഷണത്തിനൊടുവിൽ ആണ് പ്രതികളെ പിടികൂടിയത്. പ്രതികൾ മോഷ്ടിച്ച രണ്ട് ബൈക്കുകളും പോലീസ് വീണ്ടെടുത്തു. എഎസ്ഐ ജോമോൻ, സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ.പി.സി, ടോമി വൈ, മുഹമ്മദ് ഷാഫി, ഹോം ഗാർഡ് തോമസ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

വാടാനപ്പള്ളിയിൽ 12 വയസുക്കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

വൈദ്യുതി ചാർജ് വർദ്ധനവ്: കണ്ടശാംകടവ് കെഎസ്ഇബി ഓഫീസിലേക്ക് എൻഡിഎ മാർച്ച് നടത്തി

Sudheer K

കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസിന്റെ ചില്ല് അടിച്ചു തകർത്തു.

Sudheer K

Leave a Comment

error: Content is protected !!