കയ്പമംഗലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമം ചുമത്തി ജയിലിലടച്ചു. കയ്പമംഗലം സ്വദേശി പഴുപറമ്പിൽ വീട്ടിൽ അർജ്ജുൻ (26) നെയാണ് ജയിലിലടച്ചത്.
മൂന്ന് വധശ്രമക്കേസ്സുകൾ, തട്ടികൊണ്ട് പോകൽ, കവർച്ച തുടങ്ങിയ 14 ഓളം കേസ്സുകളിൽ പ്രതിയാണ്. നിരന്തരം ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നിരുന്നതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവികളായ ഐശ്വര്യ ഡോങ്‌റെ, നവനീത് ശർമ്മ എന്നിവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കളക്ടർ കൃഷ്ണ തേജയാണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. കയ്പമംഗലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത് തടങ്കലിലാക്കിയത്.