കൊടുങ്ങല്ലൂർ: ബസ്ജീവനക്കാർ ഉൾപ്പടെ മൂന്ന് പേരെ നാലംഗ സംഘം ആക്രമിച്ചു. രോഹിണി കണ്ണൻ ബസ് ജീവനക്കാരൻ ഷാമിൽ, ആഞ്ജനേയ ബസ് ജീവനക്കാരൻ അനീഷ്, കൊടുങ്ങല്ലൂർ ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ ജീവനക്കാരൻ സെയ്തു എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി നാലംഗ സംഘം ആക്രമിച്ചത്.
സംഭവത്തിൽ പ്രതിഷേധിച്ചാണ് കൊടുങ്ങല്ലൂർ- പറവൂർ റൂട്ടിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നത്. അതേ സമയം സർവീസ് നടത്തിയ ബസുകൾ തൊഴിലാളികൾ തടയാൻ ശ്രമിച്ചു. ഇവരെ പോലിസ് എത്തി കസ്റ്റഡിയിലെടുത്തു