അരിമ്പൂർ: അരിമ്പൂരിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. നെല്ലിശ്ശേരി ഈനാശു മകൻ ജോസഫ് (52 ) ആണ് വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അന്തിക്കാട് പൊലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച കുന്നത്തങ്ങാടി സെൻ്റ് ആൻ്റണീസ് ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: ഷിജി. മക്കൾ:ആൽഫി, അലൻ