പൂവ്വത്തൂർ:കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ നേതാവായിരുന്ന എം കെ കൃഷ്ണൻ അനുസ്മരണം കെ എസ്കെടിയു മണലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പൂവ്വത്തൂർ വ്യാപാരഭവനിൽ നടത്തിയ അനുസ്മരണ യോഗം ഏരിയ സെക്രട്ടറി പി എ രമേശൻ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡണ്ട് കെ ആർ ബാബുരാജ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി കെ അരവിന്ദൻ, സി പി ഐ എം ചിറ്റാട്ടുകര ലോക്കൽ സെക്രട്ടറി പി ജി സുബിദാസ്, പി എ ഷൈൻ എന്നിവർ സംസാരിച്ചു. മുഴുവൻ വില്ലേജ് കമ്മിറ്റികളിലും പ്രഭാതഭേരി നടത്തി.