വെങ്കിടങ്ങ്: തൃശ്ശൂർ ജില്ല ഷോപ്പ്സ് & കമേർഷ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) മണലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ചിതറി പോകുന്നവർകൊപ്പം എന്ന മുദ്രാവാക്യവുമായി ദീപം തെളിയിച്ചും ഐക്യദാർഢ്യ കൈയൊപ്പു ചാർത്തിയും യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഏനാമാവ് നെഹ്രു പാർക്കിന് സമീപം വെച്ച് നടന്ന പരിപാടി കവിയും സാംസ്കാരിക പ്രവർത്തകനുമായ പ്രസാദ് കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ മണലൂർ ഏരിയ സെക്രട്ടറി പി ജി സുബിദാസ് അധ്യക്ഷനായി. കെ എസ് പുഷ്പാകരൻ, ടി ഐ സുരേഷ്, കെ കെ ബാബു, സുമ ജോസഫ് , ശോഭന മുരളി, ചെറുപുഷ്പം ജോണി, എൻ സി സതീഷ്. എന്നിവർ സംസാരിച്ചു.