വെങ്കിടങ്ങ്: ഏനാമാക്കൽ സെന്റ് മേരിസ് എൽ പി സ്കൂളിലെ ശിശുദിനറാലി വർണ്ണാഭമായി. ഏനാമാക്കൽ ചർച്ച് ട്രസ്റ്റി സി സി ജോസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. റാലിയിൽ ബലൂണുകളും, പ്ലാക്കാർഡുകളും, പൂക്കളും കൈയ്യിലേന്തി ചാച്ചാജിയുടെ വേഷം ധരിച്ച കുട്ടികൾ ആഹ്ലാദ കാഴ്ച്ച പകർന്നു.
ബാന്റ്മേളം റാലിയെ താളങ്ങളാൽ സമ്പന്നമാക്കി. വാർഡ് അംഗം കൊച്ചപ്പൻ വടക്കൻ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി അഞ്ജലി വിഷ്ണു, പ്രധാനാധ്യാപിക കെ ഐ മേരി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധങ്ങളായ മത്സരങ്ങൾക്കും സ്കൂളിലെ ഏറ്റവും പ്രായം കുറവായ ശിശുക്കൾക്കും സമ്മാനങ്ങൾ നൽകുകയും ഏവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
അധ്യാപികമാരായ സിനി എം എഫ്, സിമിലിൻ റോസ് കെ, നിവ്യ ആന്റണി, ജിത റോജോ എന്നിവർ സംസാരിച്ചു.