കാഞ്ഞാണി: തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയിൽ കണ്ടശാംകടവ് പാലത്തിന് സമീപം പിഡബ്ല്യുഡി റോഡിനോട് ചേർന്ന് നിൽക്കുന്ന മൂന്ന് വലിയ മരങ്ങളുടെ ഉണങ്ങിയ ചില്ലകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നതായി പരാതി.
ഈ ചില്ലകൾ വാഹനങ്ങുടെ മുകളിലേക്കും യാത്രക്കാരുടെ ദേഹത്തേക്കും പതിവായി വീഴുന്ന സാഹചര്യമാണുള്ളതെന്നും, വലിയ അപകടം ഒഴിവാക്കാനായി ഈ ഉണങ്ങിയ ചില്ലകൾ അടിയന്തരമായി മുറിച്ചു മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡണ്ട് എം.വി. അരുൺ ആവശ്യപ്പെട്ടു.