News One Thrissur

Thrissur

ഇരിങ്ങാലക്കുടയിൽ പുരയിടത്തിലെ ചവറുകള്‍ കത്തിച്ചു കളയുന്നതിനിടയിൽ തീ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

ഇരിങ്ങാലക്കുട: പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മരിച്ചു. എടതിരിഞ്ഞി പോത്താനി അടയ്ക്കായില്‍ വീട്ടില്‍ മധുവിന്റെ മകള്‍ പാര്‍വ്വതി(21) ആണ് മരിച്ചത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ രണ്ടാം വര്‍ഷ ബയോടെക്നോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്.

വീട്ടില്‍ ചവറുകള്‍ കത്തിച്ചു കളയുന്നതിനിടയില്‍ പൊള്ളലേല്‍ക്കുകയായിരുന്നു. ശരീരമാകെ പൊള്ളലേറ്റ പാര്‍വ്വതിയെ ഉടന്‍ തന്നെ തൃശൂര്‍ ജൂബിലി ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികില്‍സക്കായി കോഴിക്കോട് നിംസ് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായുരുന്നു.തിങ്കളാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. വൈകീട്ട് 5.30 ന് തൃശൂര്‍ ഐവര്‍ മഠത്തില്‍ സംസ്‌കാരം നടത്തും. പിതാവ് :- മധു (ചെന്ത്രാപ്പിന്നി എസ്എന്‍ സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ ), അമ്മ:- ശില്‍പ (ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപിക)
സഹോദരന്‍ :- അമേഖ്.

Related posts

കുന്നംകുളത്ത് ഡോക്ടറുടെ വീട്ടിലെ മോഷണം; പ്രതി പിടിയിൽ

Sudheer K

അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ യുമായി ഒരാളെ പോലീസ് പിടികൂടി

Husain P M

കയ്പമംഗലത്ത് നബിദിനാഘോഷത്തിൽ പങ്കെടുത്തു മടങ്ങിയ സംഘം സഞ്ചരിച്ച കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!